തെക്കേക്കരയിലെ സംഘർഷം: ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറെ പോലീസ് നഗരസഭാ ഓഫീസിൽ നിന്നും അറസ്റ്റു ചെയ്തു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറെ പോലീസ് നഗരസഭാ ഓഫീസിൽ നിന്നും ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറായ അനസ് പാറയിലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ജനുവരി മാസം അവസാനം ആണ് ഈരാറ്റുപേട്ട തെക്കേക്കരയിൽ കുടുംബ പ്രശനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഈരാറ്റുപേട്ടയിലെ സിപിഎം നഗരസഭാ കൗൺസിലറായ അനസ് ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുത്തിരുന്നു. അനസ് പാറയിൽ കോടതിയെ സമീപിക്കുകയും കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ‌കൂർ ജാമ്യം കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അനസ് പാറയിലിനെ അറസ്റ്റ് ചെയ്തത്.

നഗരസഭാ ഓഫീസിൽ നിന്നും ബലമായി പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റേഷനിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.