സമ്മാനത്തുക സമ്മാനമായി നൽകി പി സി ജോർജ്.


എരുമേലി: പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിന് ലഭിച്ച സമ്മാനത്തുക എരുത്വാപുഴ മലവേടർ കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആദിവാസി യുവതിയുടെ അനാഥരായ മക്കൾക്ക് സമ്മാനമായി നൽകി.

അമൃത ടിവിയിലെ റിയാലിറ്റി ഷോയിലൂടെ ലഭിച്ച ലഭിച്ച 25,000 രൂപയുടെ സമ്മാനത്തുകയാണ് കുട്ടികൾക്കായി നൽകിയത്. അടിയന്തിര ആവശ്യങ്ങൾക്കായി ഇരു കുട്ടികൾക്കുമായി 2500 രൂപ വീതം കൈമാറുകയും ബാക്കി തുക സ്ഥിര നിക്ഷേപമായി കണമല സഹകരണ ബാങ്കിൽ നിക്ഷേപിക്കാനും തീരുമാനിച്ചതായി പിസി ജോർജ് എംഎൽഎ  അറിയിച്ചു. കുട്ടികളുടെ മാതാവ് മരണപ്പെട്ടതോടെയാണ് കുട്ടികള്‍ അനാഥരായത്.

ഭര്‍ത്താവിനെതിരെ മാതാവിന്റെ വീട്ടുകാര്‍ കേസ് നല്‍കിയതോടെ ഇവരുടെ സംരക്ഷണയിലാണ് കുട്ടികള്‍ കഴിയുന്നത്. കുട്ടികളുടെ അവസ്ഥ നേരില്‍ കണ്ടതോടെയാണ് പി. സി. ജോര്‍ജ് തുക നല്‍കാന്‍ തീരുമാനിച്ചത്. ജനപക്ഷം മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടൻ, ജോണി പള്ളിപ്പറമ്പിൽ, മുൻ മെമ്പർ അനീഷ് വാഴയിൽ, കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാക്കോ,ഊര് മൂപ്പൻ, പ്രദേശ വാസികൾ തുടങ്ങിയവർ സന്നിഹതരായിരുന്നു.