എരുമേലി പില്‍ഗ്രിം ഹബ്ബ്;മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.


എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി രണ്ടു കോടി രൂപ വിനിയോഗിച്ച് വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ എരുമേലി പില്‍ഗ്രിം ഹബ്ബ് പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.വി.ഐ.പി മുറികള്‍, ടൂറിസ്റ്റ് ഫംഗ്ഷന്‍ ഹാള്‍, ലഘു ഭക്ഷണ കേന്ദ്രം, ടോയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളത്.

ഇതോടനുബന്ധിച്ച് എരുമേലിയില്‍ നടക്കുന്ന ചടങ്ങില്‍ പി.സി.ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോര്‍ജ് കുട്ടി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, വാര്‍ഡ് മെമ്പര്‍ പി.എ ഷാനവാസ്, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ .വിഎന്‍ ശശിധരന്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍ എന്നിവര്‍ സംസാരിക്കും.