മുണ്ടക്കയം: എരുമേലി വടക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉത്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. റവന്യു-ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരണം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്തി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തത്. അമരാവതി ജംഗ്ഷന് സമീപമുള്ള വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ശിലാസ്ഥാപന കർമ്മവും പട്ടയ വിതരണവും പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് നിർവ്വഹിച്ചു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ റോയി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വില്ലേജ് ഓഫീസർ സന്ധ്യ പി എസ്, ജനപ്രതിനിധികളായ പി കെ പ്രദീപ്, കെ എൻ സോമരാജൻ, റെജി ചാക്കോ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രതിനിധികൾ പങ്കെടുത്തു.