ഏറ്റുമാനൂരിൽ വീട്ടമ്മയുടെ മരണം: നിർത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.


ഏറ്റുമാനൂർ:  ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിക്കവലയിൽ റോഡ് മുറിച്ചു കടന്ന വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടായ ശേഷം നിർത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ഏ​റ്റു​മാ​നൂ​ര്‍ കൊ​ടു​വ​ത്താ​നം മൂ​ന്നു​തൊ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (36) നെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിക്കവലയിലായിരുന്നു അപകടം. അപകടത്തിൽ ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലി (46) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സാലിയെയും ഇവരുടെ വളർത്തുമകൾ ജൂവൽ(6)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാലിയുടെ മരണം സംഭവിച്ചത്. ഡൽഹിയിൽ നിന്നും എത്തിയ ഇവർ നാട്ടിലെ ബന്ധുക്കളുടെ അടുത്ത് പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. പോലീസ് അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കാറും ഡ്രൈവറെയും പിടികൂടാനായത്.