ഏറ്റുമാനൂർ: ഏറ്റുമാനൂരിന് ഉത്സവ നാളുകൾ സമ്മാനിച്ചു ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. തന്ത്രി കണ്ഠര് മോഹനര്, ക്ഷേത്രം മേൽശാന്തി തളിയിൽ വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവർ കൊടിയേറ്റിനു മുഖ്യ കാർമ്മികത്വം വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉത്സവം നടത്തുന്നത്. 21 നു രാത്രി 9 ന് ആണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 23 നാണു ആറാട്ട്. എല്ലാ ഉത്സവ ദിവസങ്ങളിലും കൊടിമരച്ചുവട്ടിലും എഴുന്നള്ളിപ്പിന്റെ മുൻപിലും പറവയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പറയെടുപ്പുണ്ടായിരിക്കില്ല.മുൻകൂട്ടി നൽകുന്ന പാസ്സുകളുടെ അടിസ്ഥാനത്തിലാണ് ഉത്സവദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക.
photo-Ramesh kidangoor