ഭക്തി സാന്ദ്രമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ നാലാം ഉത്സവം.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ നാലാം ഉത്സവം കാഴ്ച്ച ശ്രീബലി ഭക്തി സാന്ദ്രമായി. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉത്സവം നടത്തുന്നത്.

ഭക്തജനങ്ങൾക്ക് കൊടിമരച്ചുവട്ടിലും എഴുന്നള്ളിപ്പിന്റെ മുൻപിലും പറവയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി നൽകുന്ന പാസ്സുകളുടെ അടിസ്ഥാനത്തിലാണ് ഉത്സവദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക. 21 നു രാത്രി 9 ന് ആണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 23 നാണു ആറാട്ട്.