ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസമായ 23 നു ഏറ്റുമാനൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.
ഏറ്റുമാനൂർ നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും പൊതുപരിപാടികൾക്കും അവധി ബാധകമായിരിക്കില്ല.