തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു-ഈസ്റ്റർ ഭക്ഷ്യക്കിറ്റ് ഏപ്രിലിൽ വിതരണം ചെയ്യും എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്‌റ്റർ കിറ്റ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
14 ഇനം സാധനങ്ങളാണ് ഏപ്രിൽ മാസം വിതരണം ചെയ്യുന്ന കിറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
കിറ്റിൽ ഉൾപ്പെട്ടവ:
പഞ്ചസാര-ഒരുകിലോഗ്രാം
കടല-500 ഗ്രാം
ചെറുപയർ-500 ഗ്രാം
ഉഴുന്ന്-500 ഗ്രാം
തുവരപ്പരിപ്പ്-250 ഗ്രാം
വെളിച്ചെണ്ണ-1/2 ലിറ്റർ
തേയില-100 ഗ്രാം
മുളക്‌പൊടി-100 ഗ്രാം
ആട്ട-ഒരു കിലോഗ്രാം
മല്ലിപ്പൊടി-100 ഗ്രാം
മഞ്ഞൾപ്പൊടി-100 ഗ്രാം
സോപ്പ്-രണ്ട് എണ്ണം
ഉപ്പ്-1 കിലോഗ്രാം
കടുക്/ ഉലുവ-100 ഗ്രാം