ഇല്ലിക്കല്‍ കല്ലിൽ പ്രവേശനം ആരംഭിച്ചു.


കോട്ടയം: കോട്ടയം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൽ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശനം പുനരാരംഭിച്ചു. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം. വിനോദ സഞ്ചാരികൾക്കായി ജീപ്പ് സഫാരിയും ഏർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇല്ലിക്കല്‍ കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ ജനുവരി 31 വരെ പ്രവേശനം നിരോധിച്ചിരുന്നു.