രണ്ടില ചിഹ്നം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശെരിവെച്ചു ഹൈക്കോടതി.


കൊച്ചി: രണ്ടില ചിഹ്‌നം കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശെരിവെച്ചു ഹൈക്കോടതി.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പി ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പീലിൽ ജോസഫ് സമർപ്പിച്ച വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. ഇതിടെ ജോസഫ് വിഭാഗത്തിന് വീണ്ടും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ശരിവച്ചത്.