കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് ഹൈടെക് മന്ദിരം,ഉത്‌ഘാടനം ഇന്ന്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്റെ ഹൈടെക് മന്ദിരം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം. എല്‍. എ. ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും.

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ വകുപ്പില്‍ നിന്നും വിട്ടുനല്‍കിയ പത്ത് സെന്റ് സ്ഥലത്തിലാണ്  ഒന്നരക്കോടി രൂപ മുടക്കി ഹൈടെക് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. കേരള പോലീസ് ഹൗസിങ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

പ്രത്യേക ലോക്ക് അപ്പ് സെല്ലുകൾ, എസ്എച്ഓഎം എസ്ഐ എന്നിവർക്ക് പ്രത്യേകം ഓഫീസുകൾ,വിശ്രമ മുറി, കംപ്യുട്ടർ മുറി തുടങ്ങി മൂന്നു നിലകളിലായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പുതിയ മന്ദിരത്തിലേക്ക് മാറുന്നത്.