അപകടം പതിയിരിക്കുന്ന കാഞ്ഞിരപ്പാറ വളവിൽ അപകടം നിത്യസംഭവം.


കോട്ടയം: കാഞ്ഞിരപ്പാറയിൽ അപകടം പതിവാകുന്നു. കാഞ്ഞിരപ്പാറ വളവിൽ ഇപ്പോൾ വാഹനാപകടങ്ങൾ പതിവായിരിക്കുകയാണെന്നു നാട്ടുകാരും കാഞ്ഞിരപ്പാറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാരും പറയുന്നു. അപകട ഭീഷണിയുയർത്തുന്ന വളവിൽ കൃത്യമായ സൂചനാ ബോർഡുകളോ യാതൊന്നും ഇല്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ഈ മേഖലയിൽ വാഹനങ്ങൾ വേഗതയെടുക്കുന്നതും പതിവായിരിക്കുകയാണ്. പതിവായി അപകടങ്ങൾ സംഭവിക്കുന്നെങ്കിലും ഇതുവരെ ആർക്കും സാരമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. അപകട സാധ്യത കൂടുതലായ ഈ വളവിൽ ഒരു ജീവൻ പൊലിയുന്നതിനു മുൻപെങ്കിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.