തിടനാട്: കേരളാ സർക്കാർ കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന കേരളാ ചിക്കൻ പദ്ധതിയുടെ കോട്ടയം ജില്ലയിലെ പദ്ധതിയുടെ ആദ്യഘട്ടം തിടനാട് ഗ്രാമപഞ്ചായത്തിൽ നടന്നു.
ഗുണനിലവാരമുള്ള ചിക്കൻ ആളുകളിലെത്തിക്കുക, വളർത്തുന്നവർക്ക് കൂടുതൽ ലാഭം കൊടുക്കുക, കേരളാ ചിക്കൻ ഔട്ട്ലറ്റുകൾ തുടങ്ങുക വഴി കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പദ്ധതിയുടെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ട കോഴിക്കുഞ്ഞുങ്ങളുടെ വിതരണം തിടനാട് ഗ്രാമപഞ്ചായത്തിലെ ഫാമിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, വാർഡ് മെമ്പർ, സിഡിഎസ് ചെയർപേഴ്സൺ, സിഡിഎസ് അംഗം തുടങ്ങിയവർ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്കിൽ ഇരുപതിനായിരം ഇറച്ചി കോഴി കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തിൽ വളർത്തുന്നത് എന്നും പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഷാഫിന അഷറഫ് പറഞ്ഞു.