ഐശ്വര്യ കേരളയാത്ര;ജോസഫ് വിഭാഗം ഒരുക്കങ്ങൾ വിലയിരുത്തി.


കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന ഐശ്വര്യ കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പരിപാടികളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃയോഗം കോട്ടയത്ത് നടന്നു.

ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മോൻസ് ജോസഫ് എംഎൽഎ ഉത്‌ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന ഐശ്വര്യ കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പരിപാടികൾ വിജയിപ്പിക്കുന്നതിന് 9 നിയോജക മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ്സ്‌ പാർട്ടിയുടെ പങ്കാളിത്തം ഉറപ്പുവരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളും വിലയിരുത്തലുകളും നടത്തുന്നതിനുള്ള യോഗമാണ് ചേർന്നത്.