കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ കടുംപിടുത്തതിൽ അയവു വരുത്താതെ കോൺഗ്രസ്സ് നേതൃത്വം.
ജോസഫ് വിഭാഗത്തിന് 7 സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്. എന്നാൽ തെരഞ്ഞെടുപ്പിൽ 12 സീറ്റ് ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പി ജെ ജോസഫ്. എന്നാൽ പത്തിൽ താഴെ സീറ്റുകൾ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.