തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചു കേരളാ കോൺഗ്രസ്സ് എം. 15 സീറ്റുകൾ സിപിഎമ്മിനോട് കേരളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.
15 സീറ്റുകൾ കേരളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 13 സീറ്റുകളെങ്കിലും ലഭിക്കണമെന്ന നിലപാടിലാണ് പാർട്ടി. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിൽ കേരളാ കോൺഗ്രസ്സ് തങ്ങളുടെ ആവശ്യം ഉന്നയിച്ചിരുന്നു. സിപിഐ യുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു എന്നാണു വിവരം.
കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി,റോഷി അഗസ്റ്റിൻ എംഎൽഎ, സ്റ്റീഫൻ ജോർജ്,പ്രമോദ് നാരായണൻ എന്നിവർ എകെജി സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്‌ണനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാലാ,കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു തന്നെയാണ് കേരളാ കോൺഗ്രസ്സ്.