സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 നു.


ഡൽഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏപ്രിൽ 6  നാണു തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ തീയതി പ്രഖ്യാപിച്ചത്. കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ആരോഗ്യ സുരക്ഷാ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേകം സംവിധാനം ഒരുക്കും.

സംസ്ഥാനത്ത് 40771 പോളിംഗ് സ്റ്റേഷനുകൾ. 80 വയസ്സിനു മുകളിലുള്ളവർക്ക് തപാൽ വോട്ടിനു അവസരം. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 5 അംഗങ്ങൾക്ക് മാത്രം അനുമതി. വോട്ടിങ് സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം 2 പേർക്ക് മാത്രം അനുമതി. വാഹന റാലികളിൽ 5 വാഹനങ്ങൾക്ക് മാത്രം അനുമതി.