കോട്ടയം: ജില്ലാ കളക്ടറുടെ ഓഫീസും മറ്റു സർക്കാർ വിഭാഗങ്ങളുടെ ഓഫീസുകളും പ്രവർത്തിക്കുന്ന ജില്ലയുടെ ഭരണ സിരാകേന്ദ്രത്തിൽ 'സിവിൽ സ്റ്റേഷൻ'എന്ന പേര് കണികാണാൻ പോലും കിട്ടില്ല. ഏതു കവാടം വഴി കയറിയാലും സിവിൽ സ്റ്റേഷൻ എന്ന പേര് ആരും കണ്ടിട്ടുണ്ടാകില്ല. കാരണം അവിടെ അങ്ങനെ ഒരു ബോർഡ് ഇല്ല എന്നത് തന്നെ.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എം അഞ്ജനയാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്വന്തം സ്ഥാപനത്തിന് പേരില്ല, ഉടൻ തന്നെ ബോർഡ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശവും നൽകി. കളക്ട്രേറ്റ് എന്ന് നമ്മൾ കോട്ടയംകാർ പൊതുവിൽ പറയുമെങ്കിലും കളക്ടറുടെ ഓഫീസും റവന്യു ഓഫീസുകളും കഴിഞ്ഞു മറ്റു സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന ഈ ഭാഗം ശെരിക്കും സിവിൽ സ്റ്റേഷൻ എന്നാണു അറിയപ്പെടേണ്ടത്. നിരവധി സർക്കാർ ഓഫീസുകളാണ് കളക്ട്രേറ്റ് വളപ്പിൽ പ്രവർത്തിക്കുന്നത്.