തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചർച്ച, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വ യോഗത്തിൽ താരിഖ് അൻവർ പങ്കെടുത്തു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വ യോഗത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി.സെക്രട്ടറി ഐവാൻ ഡിസൂസാ എന്നിവർ പങ്കെടുത്തു. കോട്ടയം ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ കോട്ടയം ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്  അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ചുള്ള കാര്യങ്ങളിലും അദ്ദേഹം നേതാക്കളുമായി ചർച്ച നടത്തി. പത്തു വർഷത്തിലധികമായി മുടങ്ങിക്കിടക്കുകയായിരുന്ന സംഘടനാ തലത്തിലെ അഴിച്ചു പണികൾ ഉടൻ നടത്തും. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,കെ .സി .ജോസഫ് എം.എൽ.എ. , മുൻ എം.എൽ.എ ജോസഫ് വാഴക്കൻ തുടങ്ങിയവർ പങ്കെടുത്തു.