കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയാകേന്ദ്രം ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കൊളേജിൽ സർജിക്കൽ ഗ്യാസട്രോ എൻട്രോളജി വകുപ്പ് ആരംഭിക്കുന്നതിനും അതിനുവേണ്ടി 8 തസ്തികൾ സൃഷ്ടിച്ചുകൊണ്ടുമുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു.
ഡോ. സിന്ധുവാണ് പരിശീലനം പൂർത്തിയാക്കി എച്ച് ഒ ഡി യായി ചുമതല ഏൽക്കുന്നത്. ഒരു അസോസിയേറ്റ് പ്രൊഫസർ, 2 അസി. പ്രൊഫസർ, 4 സീനിയർ റസിഡന്റുമാരുടെയും സേവനം ലഭ്യമാകും. ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഏക സർക്കാർ മെഡിക്കൽ കോളേജാണ് കോട്ടയം മെഡിക്കൽ കോളേജ്.