കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്‍റെ കരുതലിൽ നിർധന കുടുംബത്തിന് ഭാവനമൊരുങ്ങുന്നു.


കോട്ടയം: കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്‍റെ കരുതലിൽ നിർധന കുടുംബത്തിന് ഭവനമൊരുങ്ങുന്നു. വേളൂർ കല്ലുപുരക്കലിൽ ആണ് കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്‍റെ പങ്കാളിത്തത്തോടെ നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നത്.

വീടിന്റെ ശിലാസ്ഥാപന കർമ്മം കോട്ടയം ജില്ലാ പോലീസ് മേധാവി ശില്പ.ഡി നിർവഹിച്ചു. നാർക്കോട്ടിക് സെൽ ഡി. വൈ.എസ്.പി. ബി. അനിൽകുമാർ, വെസ്റ്റ് എസ്.എച്.ഓ. കെ. വിജയൻ, ജനമൈത്രി എഡിഎൻഓ എസ്.ഐ. സരസിജൻ, വെസ്റ്റ് സിആർഓ എസ് ഐ ദിലീപ് കുമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ഭവന നിർമ്മാണ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.വി.ബി. ബിനു, സെക്രട്ടറി ഷാജി ജേക്കബ്, വാർഡ്  കൗൺസിലർ ഷീല,മറ്റ് കൗൺസിലർമാർ ജനമൈത്രി സമിതി അംഗങ്ങൾ, പരിസരവാസികൾ എന്നിവർ സംബന്ധിച്ചു.