വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18, 19 തീയതികളില്‍ കോട്ടയം ജില്ലയിൽ.


കോട്ടയം: നവ കേരള സൃഷ്ടിക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18, 19 തീയതികളില്‍ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. 

ഫെബ്രുവരി 18 വൈകുന്നേരം 5 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുസമ്മേളനം നടക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാനും ജനങ്ങളുടെ പ്രതികരണമറിയുവാനുമാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ജാഥ ഫെബ്രുവരി 26 നു തിരുവനന്തപുരത്തു സമാപിക്കും.

കഴിഞ്ഞ നാലേമുക്കാൽ വർഷം എൽഡിഎഫ് സർക്കാർ എന്തുചെയ്തു എന്ന് വിശദീകരിക്കാനും ഭാവി കേരളം രൂപപ്പെടുത്താനുള്ള അജൻഡയ്ക്ക് അവസാനരൂപം നൽകാനുമുള്ള രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായാണ് ഈ ജാഥകൾ സംഘടിപ്പിക്കുന്നത്.