കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാടിൽ അയവ് വരുത്തി എംഎൽഎ മാണി സി കാപ്പൻ. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിലപാടിൽ മാണി സി കാപ്പൻ അയവ് വരുത്തിയത്. പവാർ പറയുന്നത് അനുസരിക്കുമെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
മാണി സി കാപ്പന് എലത്തൂർ സീറ്റ് നൽകാനാണ് സിപിഎം പദ്ധതിയിടുന്നത്. കുട്ടനാട്ടിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എലത്തൂരിനോപ്പം തിരുവമ്പാടിയും ഏറ്റുമാനൂരും സീറ്റിൽ ഒന്നിൽ പാർട്ടിക്ക് കണ്ണുണ്ട്. രാജ്യസഭാ സീറ്റും കാപ്പന് മുന്നിൽ വാഗ്‌ദാനമായുണ്ട്.