കോട്ടയം: പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ എൽഡിഎഫിനോട് ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന സൂചന. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 14 നുപ്രഖ്യാപിക്കുമെന്ന് സൂചന.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മാണി സി കാപ്പനൊപ്പം പി.സി ജോർജും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നും ചില അഭ്യുഹങ്ങളുണ്ട്. പാലാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മാണി സി കാപ്പൻ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പവാർ പറയുന്നത് അനുസരിക്കുമെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും മാണി സി കാപ്പൻ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പാലാ സീറ്റിൽ നിന്നും മാറി മറ്റൊരു സീറ്റിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് കാപ്പൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.