ചങ്ങനാശേരി: സമുദായ ആചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 51മത് സമാധി ദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുസ്മരണ സന്ദേശം പങ്കുവെച്ചത്. സാമൂഹിക ക്ഷേമത്തിനും യുവജന ശാക്തീകരണത്തിനുമായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകൾ ഇപ്പോഴും എല്ലാവർക്കും പ്രചോദനമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം ഉപരാഷ്ട്രപതിയും മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു.
Tributes to Sri Mannathu Padmanabhan Ji on his Punya Tithi. We recall his long lasting contributions towards social welfare and youth empowerment. His rich thoughts continue to motivate many.
— Narendra Modi (@narendramodi) February 25, 2021