ചരിത്ര നേട്ടത്തിൽ മാർ സ്ലീവാ മെഡിസിറ്റി,200 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.


പാലാ: പ്രവർത്തനം ആരംഭിച്ചു വളരെ കുറഞ്ഞ നാളുകൾ കൊണ്ട് 200 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ ന്യുറോസർജറി വിഭാഗം.

ബ്രെയിൻ റ്റ്യുമർ,ബ്രെയിൻ ഹെമറേജ്,മൈക്രോ ന്യുറോസർജറി, സ്പൈൻഎൻഡോസ്കോപ്പി,ന്യുറോവാസ്ക്കുലാർ സർജറി തുടങ്ങി എല്ലാ വിധ ശസ്ത്രക്രിയകളും മെഡിസിറ്റിയിൽ ലഭ്യമാണ്. സീനിയർ കൺസൽട്ടൻറ് ഡോ.ശ്യാം ബാലസുബ്രഹ്മണ്യൻ, കൺസൽട്ടൻറ് ഡോ.അരുൺ ബാബു ജോസഫ് എന്നിവരുടെ ചികിത്സാ മികവിന്റെ നേട്ടമാണ് ഇത്. ആശുപത്രിയുടെ ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും  ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ മോൺ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ അഭിനന്ദനമറിയിച്ചു.