മോഡൽ യൂത്ത് പാർലമെന്റ്: സംസ്ഥാനത്തെ ഏറ്റവും മികച്ച പാർലമെന്റേറിയൻ അവാർഡ് സ്വന്തമാക്കി എരുമേലി സെന്റ്.തോമസ് സ്‌കൂളിലെ വിദ്യാർത്ഥിനി അലീന കാതറിൻ ബിജു.


എരുമേലി: സംസ്ഥാനത്തെ പാർലമെന്ററികാര്യ വിഭാഗം സംഘടിപ്പിച്ച സ്കൂൾതല മോഡൽ യൂത്ത് പാർലമെന്റിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പാർലമെന്റേറിയൻ അവാർഡ് സ്വന്തമാക്കി എരുമേലി സെന്റ്.തോമസ് സ്‌കൂളിലെ വിദ്യാർത്ഥിനി അലീന കാതറിൻ ബിജു.

മോഡൽ യൂത്ത് പാർലമെന്റിൽ സ്പീക്കറുടെ റോളാണ് അലീന മികവുറ്റതാക്കിയത്. 2019 നവംബർ 21 ന് നടന്ന മത്സരത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം സെന്റ്.തോമസ് സ്‌കൂൾ സ്വന്തമാക്കിയിരുന്നു.