കോട്ടയം: ദിവസേന ഉയരുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വാഹന പണിമുടക്ക്.
രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്. ബസ്സ് ഉടമകളും തൊഴിലാളികളും പണിമുടക്കും. മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.