കോട്ടയം: എൽഡിഎഫ് വിടുമെന്ന തീരുമാനത്തിൽ ഉറച്ചു മാണി സി കാപ്പൻ എംഎൽഎ. ഇത് സംബന്ധിച്ചുള്ള തീരുമാനം മാണി സി കാപ്പൻ മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം.
മാണി സി കാപ്പന്റെ ഒപ്പം ഒരു വിഭാഗം പ്രവർത്തകരും മുന്നണി വിടാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രനും മറുവിഭാഗം നേതാക്കളും എൽഡിഎഫിൽ തന്നെ ഉറച്ചു നിൽക്കാനാണ് തീരുമാനം. പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് മാണി സി കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട് അറിയുന്നതിനായി ശരത് പവാർ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.