കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരിപാടിയിലെ രണ്ടാമത്തെ അദാലത്ത് ഫെബ്രുവരി 16ന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ബൈസെന്‍റിനറി പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. നേരത്തെ കറുകച്ചാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്തിന്‍റെ വേദി മാറ്റുകയായിരുന്നു.
രാവിലെ ഒൻപത് മുതൽ ഒരു മണി വരെ ചങ്ങനാശേരി താലൂക്കിലെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം 5.30 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെയും പരാതികളാണ് പരിഗണിക്കുക. സാന്ത്വന സ്പര്‍ശം പരിപാടിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്ന ഫെബ്രുവരി 15ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് ആദ്യ അദാലത്ത് നടക്കുക. രാവിലെ ഒന്‍പതു മുതൽ 12.30 വരെ മീനച്ചിൽ താലൂക്കിലെയും ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 5.30 വരെ കോട്ടയം താലൂക്കിലെയും പരാതികള്‍ പരിഗണിക്കും.
മൂന്നാമത്തെ അദാലത്ത് ഫെബ്രുവരി 18 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഇവിടെ പരിഗണിക്കുക.മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.