സ്വാന്തന സ്പർശം:പരാതി പരിഹാര അദാലത്ത് നെടുംകുന്നത്ത് പുരോഗമിക്കുന്നു.


കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ രണ്ടാമത്തെ അദാലത്ത് നെടുംകുന്നം സെന്റ് ജോണ്‍സ് ഹാളിൽ പുരോഗമിക്കുന്നു.

പൂർണ്ണമായും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് പരാതി പരിഹാര അദാലത്ത് നടത്തുന്നത്. കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് ആണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.

ജില്ലാ കളക്ടർ എം അഞ്ജന,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.