കോട്ടയം: സംസ്ഥാനത്ത് പുതിയവിഭാഗം റേഷൻ കാർഡായ പൊതുവിഭാഗം ഇൻസ്റ്റിറ്റ്യൂഷൻ NP(I) കാർഡിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കോട്ടയത്ത് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് ബസേലിയസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവ്വഹിക്കും.
ചടങ്ങിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിക്കും. ബ്രൗൺ നിറത്തിലാണ് അഞ്ചാമത് വിഭാഗമായ ഈ റേഷൻ കാർഡ്. നിലവിൽ റേഷൻ ലാഭമാകുന്നില്ലാത്ത കന്യാസ്ത്രീമഠങ്ങൾ,വൃദ്ധസദനങ്ങൾ, ആശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ താമസിക്കുന്നവർക്കായാണ് ഈ റേഷൻ കാർഡ്.
ഇത് വ്യക്തിഗത റേഷൻ കാർഡാണ്. ഇതുവരെ റേഷൻ കാർഡിനായി പത്തിൽ താഴെ ആപ്കേഷകൾ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നു മന്ത്രി പി തിലോത്തമൻ പറഞ്ഞു.