കോട്ടയത്തു നിന്നും റാങ്കിന്റെ തിളക്കത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക്.


കോട്ടയം: എം ജി യൂണിവേഴ്സ്റ്റിറ്റി എംഎസ്ഡബ്ള്യു കോഴ്‌സിൽ ഒൻപതാം റാങ്ക് നേടി ദക്ഷിണാഫ്രിക്ക സ്വദേശിനിയും മാന്നാനം കെ ഇ കോളേജ് വിദ്യാർത്ഥിനിയുമായ മ്യായി മിൻ ഡോസോ.

ദക്ഷിണാഫ്രിക്കയിലെ മലാവി സ്വദേശിനിയായ മ്യായി മിൻ ഡോസോ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ സ്കോളർഷിപ്പോടു കൂടിയാണ് മാന്നാനം കെ ഇ കോളേജിൽ പഠനത്തിന് എത്തിയത്. കെ ഇ കോളേജിൽ എംഎസ്ഡബ്ള്യു കോഴ്‌സിൽ ഒരു സീറ്റ് വിദേശ വിദ്യാർത്ഥിക്ക് നൽകാറുണ്ട്. ഈ സീറ്റിലാണ് മലാവി സർവ്വകലാശാലയിൽ നിന്നും ബി എസ് സി അഗ്രിക്കൾച്ചറൽ കോഴ്‌സിൽ ബിരുദം പൂർത്തിയാക്കിയ മ്യായി പഠനത്തിനായി എത്തിയത്.

റാങ്കിന്റെ സന്തോഷം തന്റെ സ്വദേശത്തെയും കോളേജിലെയും കൂട്ടുകാരുമായി പങ്കുവെച്ചതായി പറഞ്ഞു. മ്യായി ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ബ്ലാന്റയറിൽ എലിസബത്ത് ഗ്‌ളാസ്റ്റർ പീഡിയാട്രിക്ക് എയ്ഡ്സ് ഫൗണ്ടേഷനിൽ സൈക്കോ സോഷ്യൽ കൗൺസിലറായി ജോലി ചെയ്യുകയാണ്.