എൻഡിഎ യിൽ തന്നെ തുടരാൻ തീരുമാനിച്ചു പി സി തോമസ്.


കൊച്ചി: യുഡിഎഫ് മുന്നണി പ്രവേശനത്തിന്റെ സാധ്യതകൾ അടഞ്ഞതോടെ എൻഡിഎ യിൽ തന്നെ തുടരാൻ തീരുമാനിച്ചതായി കേരളാ കോൺഗ്രസ്സ് ചെയർമാൻ പി സി തോമസ്.

എൻഡിഎ വാഗ്‌ദാനം ചെയ്തിരുന്ന ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാഞ്ഞതിനെ തുടർന്ന് മുന്നണി വിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പി സി തോമസ് വിഭാഗം. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയതിനെ തുടർന്ന് എൻഡിഎ യിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ വിളിച്ചു സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.