പാലാ: കോടികൾ അനുവദിച്ചിട്ടും പണി പൂർത്തിയാവാത്ത പൈക ആശുപത്രിക്കായുള്ള ബഹുനില മന്ദിര നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുക്കുവാൻ എൽ.ഡി.എഫ് നടപടി സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ജനകീയം പദയാത്രയ്ക്കായി പൈകയിലെത്തിയ ജോസ്.കെ.മാണി ജനപ്രതിനിധികളോടൊപ്പം ആശുപത്രി സന്ദർശിക്കുകയും നിർമാണ രംഗത്ത് ഉണ്ടായ കാലതാമസം വിലയിരുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എസ് .ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, ജനപ്രതിനിധികളായ സെൽവി വിൽസൺ, ബെറ്റി റോയി, ജോമോൾ മാത്യു, ഷേർളി അന്ത്യാകുളം, എം.കെ.രാധാകൃഷ്ണൻ ,സൂര്യാമോൾ, ജിമ്മിച്ചൻ ഈറ്റത്തോട്, ദീപാ ശ്രീജേഷ്, സിനി ജോയി, ആശാ മോൾ, അഖിൽ അപ്പുകുട്ടൻ, ആശാ മോൾ എന്നിവരും ആശുപത്രിയുടെ പുതിയ മന്ദിരത്തിലെത്തിയിരുന്നു.