ഐശ്വര്യ കേരള യാത്രയിൽ കടുത്തുരുത്തി,പാലാ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു രമേശ് ചെന്നിത്തല.


കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ്. കടുത്തുരുത്തി,പാലാ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ സ്ഥാനാർത്ഥികളെയാണ്. കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം മോൻസ് ജോസഫും പാലായിൽ മാണി സി കാപ്പനുമാണ് സ്ഥാനാർത്ഥികൾ.

മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നത് സംബന്ധിച്ച് തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു യുഡിഎഫിൽ ഘടക കക്ഷിയാകുമെന്നാണ് മുന്നണി പ്രവേശനത്തിനോടനുബന്ധിച്ചു പാലായിൽ പറഞ്ഞത്.