പാലാ: പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നത് സംബന്ധിച്ച് പ്രാദേശികമായി എതിർപ്പുകൾ നിലനിൽക്കെ മുന്നണി പ്രവേശന തീരുമാനം ഈ മാസം 24 നു മുൻപ് അറിയിക്കണമെന്ന് പി സി ജോർജ് യുഡിഎഫിനോട് ആവശ്യപ്പെട്ടു.
സ്വന്തന്ത്രനായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാൽ പിന്തുണയ്ക്കാമെന്നു യുഡിഎഫ് നേതൃത്വം പറഞ്ഞതായും എന്നാൽ തനിക്ക് ഈ നിലപാട് സ്വീകാര്യമല്ലെന്നും പി സി ജോർജ് പറഞ്ഞു. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും തനിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനം സാധ്യമായില്ലെങ്കിൽ പാലായിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെയാണ് അദ്ദേഹം പ്രതികരിച്ചത്.