ഇനിയും മുന്നോട്ട്; വികസന ഫോട്ടോ പ്രദര്‍ശനം നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പരക്ക് തുടക്കം കുറിച്ചു. തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് സംഘടിപ്പിച്ച വികസന ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.

ഏഴിന് മണര്‍കാട് നാലുമണിക്കാറ്റ് വിനോദ വിശ്രമ കേന്ദ്രം, എട്ടിന് ചങ്ങനാശേരി ടൗണ്‍, ഒന്‍പതിന് കവണാറ്റിന്‍കര, 10 ന് വൈക്കം എന്നിവിടങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നീ മിഷനുകളിലൂടെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം കോവിഡ് പ്രതിരോധ നടപടികളുടെ ഫോട്ടോകള്‍ക്കായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.