പൊൻകുന്നം സ്വദേശിയായ യുവാവ് കാനഡയിൽ കോവിഡ് ബാധിച്ചു മരിച്ചു.


പൊൻകുന്നം: പൊൻകുന്നം സ്വദേശിയായ യുവാവ് കാനഡയിൽ കോവിഡ് ബാധിച്ചു മരിച്ചു. പൊൻകുന്നം കൂരിക്കാട്ട്  തോമാച്ചൻ - ലൂസി ദമ്പതികളുടെ മകനും കാനഡ നോർത്ത് ബാറ്റിൽഫോഡ് സസ്കാച്ചുവാൻ ആശുപത്രിയിലെ നേഴ്‌സുമായ ടോം തോമസ് (35) ആണ് മരിച്ചത്.

ഒരാഴ്ച്ച മുൻപാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടോമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. കുടുംബമായി ഇവിടെ താമസിക്കുകയായിരുന്ന ടോമിന്റെ ഭാര്യ മെറിനും ഈ ആശുപത്രിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു വയസ്സ് പ്രായമുള്ള മകളുണ്ട്.