പൂവരണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കെ.എം മാണി സ്മാരക ഭവന പദ്ധതിയുടെ താക്കോൽദാനം നിർവ്വഹിച്ചു.


പാലാ: പൂവരണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സപ്തതിയോടനുബന്ധിച്ച് നടപ്പാക്കിയ കെ.എം മാണി സ്മാരക ഭവന പദ്ധതിയിലെ 10 വീടുകളുടെ ഉദ്ഘാനവും താക്കോല്‍ ദാനവും നടന്നു.

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോൺഫറൻസ് വഴി നിര്‍വഹിച്ചു. പൂവരണി എസ്എച് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭാവന പദ്ധതിയിലെ 10 വീടുകളുടെ താക്കോൽദാനം ജോസ് കെ മാണി നിർവ്വഹിച്ചു. സഹകരണ ബാങ്ക് മേഖലയിലെ ആദ്യ സംരംഭമായ ഈ പദ്ധതിയിലെ ആദ്യ വീടിന് 2020 സെപ്റ്റംബര്‍ മാസമാണ് തറക്കല്ലിട്ടത്.

വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ 10 വീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി. അംഗങ്ങള്‍ക്കുള്ള ലാഭവിഹിതം വെട്ടിക്കുറച്ചാണ് ഇതിനായി പണം കണ്ടെത്തിയത് എന്നും ജോസ് കെ മാണി പറഞ്ഞു. അഞ്ചു വിധവകൾക്കുൾപ്പടെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കാണ് വീടുകൾ നിർമ്മിച്ചു നൽകിയത്.