കോട്ടയം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച്ച കോട്ടയം ജില്ലയിൽ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരള യാത്ര ഫെബ്രുവരി 22 നു തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 14,15 തീയതികളിലായാണ് കോട്ടയം ജില്ലയിൽ രമേശ് ചെന്നിത്തലയുടെ കേരള യാത്ര വിവിധ സ്ഥലങ്ങളിൽ എത്തുന്നത്.
ഫെബ്രുവരി 14 നു കോട്ടയം ജില്ലയിലെ പാലായിൽ നിന്നും ആരംഭിക്കുന്ന കേരള യാത്ര ഈരാറ്റുപേട്ട,പൊൻകുന്നം, പാമ്പാടി,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെത്തിയ ശേഷം കോട്ടയത്ത് സമാപിക്കും. ഫെബ്രുവരി 15 നു ഏറ്റുമാനൂരിൽ നിന്നും ആരംഭിക്കുന്ന കേരള യാത്ര കടുത്തുരുത്തിയിലും വൈക്കത്തും എത്തിയ ശേഷം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകും.
പ്രതിപക്ഷ നേതാവിനോടൊപ്പം യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ.എം കെ മുനീർ, എം എം ഹസ്സൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി പി ജോൺ ,ജി ദേവരാജൻ, ജോൺ ജോൺ,വി ഡി സതീശൻ (കോ- ഓർഡിനേറ്റർ) എന്നിവർ പങ്കെടുക്കും. ജില്ലയിലെ ഐശ്വര്യ കേരള യാത്രാ പര്യടനവും പരിപാടികളും ഇങ്ങനെ:
2021 ഫെബ്രുവരി 14 ഞായർ
9:30 എ.എം. : ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ ജില്ലാ യു.ഡി.എഫ്. നേതാക്കൾ ജാഥയെ സ്വീകരിക്കുന്നു.
10:00 എ.എം. : പാലാ കുരിശുപള്ളി കവലയിൽ സ്വീകരണവും, ളാലം പാലം ജംഗ്ഷനിൽ സമ്മേളനവും.
11:00 എ.എം. : ഈരാറ്റുപേട്ട വടക്കേക്കരയിൽ സ്വീകരണവും, സെൻട്രൽ ജംഗ്ഷനിൽ സമ്മേളനവും.
ഭക്ഷണം : നടയ്ക്കൽ
തുടർന്ന് 2:00 പി.എം.ന് പുറപ്പെട്ട് പിണ്ണാക്കനാട് വഴി കാഞ്ഞിരപ്പള്ളി - പൊൻകുന്നം വഴി
03:00 പി.എം : കറുകച്ചാൽ ജംഗ്ഷനിൽ സ്വീകരണവും, സഹകരണ ബാങ്കിന് സമീപം സമ്മേളനവും.
04:00 പി.എം : പാമ്പാടി ആലാമ്പള്ളിയിൽ സ്വീകരണവും, ബസ് സ്റ്റാൻ്റ് മൈതാനത്ത് സമ്മേളനവും.
മണർകാട്- പുതുപ്പള്ളി - തെങ്ങണ വഴി
05:00 പി.എം : ചങ്ങനാശ്ശേരി കെ.എസ്.ആർ.റ്റി.സി.യ്ക്ക് സമീപം സ്വീകരണവും, പെരുന്ന ബസ് സ്റ്റാൻ്റ് മൈതാനത്ത് സമ്മേളനവും.
06:00 പി.എം : കോട്ടയം തിരുനക്കരയിൽ സ്വീകരണവും, മൈതാനത്ത് സമ്മേളനവും.
ഭക്ഷണം
ഫെബ്രുവരി 15 തിങ്കൾ
08:30 എ.എം : ഐഡാ ഹോട്ടലിൽ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകർക്കും, പ്രമുഖ വ്യക്തികൾക്കുമൊപ്പം പ്രഭാത ഭക്ഷണവും, പത്രസമ്മേളനവും.
10:00 എ.എം : ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി.യ്ക്ക് സമീപം സ്വീകരണവും, മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സമ്മേളനവും.
11:00 എ.എം : കടുത്തുരുത്തി പുളിഞ്ചുവട് ജംഗ്ഷനിൽ സ്വീകരണവും, സെൻട്രൽ ജംഗ്ഷനിൽ സമ്മേളനവും.
12:00 പി.എം : വൈക്കം വടക്കേനടയിൽ സ്വീകരണവും, ബോട്ടുജട്ടി മൈതാനത്ത് സമ്മേളനവും.
ഭക്ഷണം
തുടർന്ന് തണ്ണീർമുക്കം വഴി ആലപ്പുഴ ജില്ലയിലേയ്ക്ക്.