വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു.


ചങ്ങനാശേരി: വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയയായ യുവാവ് മരിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കണ്ണംകുളം സാബു-മേഴ്സി ദമ്പതികളുടെ മകൻ ടോണി സാബു (25) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി തേനിയിലെത്തിയ ടോണിക്ക് വ്യാഴാഴ്ച്ച തേനിയിലെ മുന്തിരി തോട്ടത്തിൽ വെച്ചാണ് പാമ്പു കടിയേറ്റത്. തുടർന്ന് ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു.