സാന്ത്വന സ്പർശം: കോട്ടയം ജില്ലയിലെ ആദ്യ അദാലത്ത് നാളെ.


കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ ആദ്യ അദാലത്ത് നാളെ  മാമ്മൻ മാപ്പിള ഹാളിൽ നടക്കും.

രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് 12.30 വരെ മീനച്ചിൽ താലൂക്കിലെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം 5.30 വരെ കോട്ടയം താലൂക്കിലെയും പരാതികളാണ് പരിഗണിക്കുക.കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലെ അദാലത്ത് 16നും വൈക്കത്തേത് 18നുമാണ് നടക്കുക.

മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിലായാണ്  ജില്ലയിൽ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് നടത്തുന്നത്. ജില്ലയിൽ നിന്നും 6711 അപേക്ഷകൾ ആണ് ലഭിച്ചിരിക്കുന്നത്.