മണിമല: കേരളാ ഫോക് ലോർ അക്കാദമിയുടെ മണിമലയിലെ സബ് സെന്ററായ സാംസ്കാരിക വകുപ്പിന്റെ ട്രാവൻകൂർ ഫോക് വില്ലേജ് ഉത്ഘാടനം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവ്വഹിക്കും.
ഫോക് വില്ലേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് മണിമല ബസ്സ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് ഉത്ഘാടനം ചെയ്യും. ഫോക് വില്ലേജ് ഉത്ഘാടനത്തോടനുബന്ധിച്ചു രാത്രി 7 മുതൽ വിവിധ കലാപരിപാടികളും നടക്കും.