സാന്ത്വന സ്പര്‍ശം: പരാതി പരിഹാര അദാലത്ത് വൈക്കത്ത് പുരോഗമിക്കുന്നു.


വൈക്കം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ അവസാനത്തെ പരാതി പരിഹാര അദാലത്ത് വൈക്കത്ത് പുരോഗമിക്കുന്നു. വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിൽ വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്.

രാവിലെ ഒൻപതര മുതൽ അദാലത്ത് ആരംഭിച്ചു. മന്ത്രിമാരായ പി. തിലോത്തമന്‍,ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇതുവരെ നടന്ന അദാലത്തുകളില്‍ ജില്ലയില്‍ നാലു താലൂക്കുകളിലെ അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 2.18 കോടി രൂപ അനുവദിച്ചിരുന്നു. പൂർണ്ണമായും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് നടത്തുന്നത്.