വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി നാളെ ഉത്‌ഘാടനം ചെയ്യും.


വൈക്കം: ആറ് നിലകളിലായി സ്വകാര്യ ആശുപത്രികളോടൊപ്പം നിലവാരം പുലർത്തക്ക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച വൈക്കം താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നാളെ ഉത്‌ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ വൈക്കം എംഎൽഎ സി.കെ ആശ അധ്യക്ഷത വഹിക്കും. 32 കോടി രൂപയാണ് ആശുപത്രിയുടെ നിർമാണച്ചെലവ്. ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതോടെ മേഖലയിലെ നിരവധിയായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ലേബർ റൂമുകൾ, കുട്ടികൾക്ക് വേണ്ടിയുള്ള ഐസിയു, നിരീക്ഷണ മുറികൾ തുടങ്ങി നിരവധി സംവിധാനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.