വൈക്കം: വൈക്കം വെച്ചൂർ റോഡിന്റെ ഭാഗമായ അഞ്ചുമന പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ പാലം പൊളിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
13 മീറ്റർ വീതിയിലാണ് പാലം പുനർനിർമ്മിക്കുന്നത്. വൈക്കം വെച്ചൂർ റോഡ് വീതികൂട്ടി പുനർ നിർമിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി സാമൂഹിക ആഘാത പഠനം ആരംഭിച്ചതായും വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.