വിജയ യാത്ര മാർച്ച് 2 നു കോട്ടയം ജില്ലയിൽ,സമാപന സമ്മേളനത്തിൽ സ്മൃതി ഇറാനി പങ്കെടുക്കും.


കോട്ടയം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര  മാർച്ച് 2 നു കോട്ടയം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9 മണിക്ക് കുറവിലങ്ങാട് നിന്നും ആരംഭിക്കുന്ന പര്യടനത്തിൽ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു യാത്രയെ സ്വീകരിക്കും.

തുടർന്ന് പാലാ,പൊൻകുന്നം,മണർകാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സമ്മേളനങ്ങൾ നടക്കും. വൈകിട്ട് വിജയ യാത്ര തിരുനക്കര മൈതാനത്ത് പര്യടനം അവസാനിപ്പിക്കും. തിരുനക്കരയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ എല്ലാ മേഖലകളിലും പൂർത്തിയായതായി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു പറഞ്ഞു. കുമ്മനം രാജശേഖരൻ,പി കെ കൃഷ്ണദാസ്,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ സമ്മേളനങ്ങളിൽ പങ്കെടുക്കും.