നബാർഡ് പദ്ധതികൾ രാഷ്ട്ര പുരോഗതിക്ക്:വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി.


കോട്ടയം: വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനായി വിവിധ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി നബാർഡ് പദ്ധതികൾ രാഷ്ട്ര പുരോഗതിക്ക് എന്ന പേരിൽ ശില്പശാല നടത്തി.

അമലനിലയത്തിൽ വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശിൽപ്പശാല നയിച്ചത് നബാർഡ്‌ കോട്ടയം ഡിഡിഎം ദിവ്യ കെ ബി യാണ്. വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്‌ടർ റവ.ഫാ. ആഗസ്റ്റിൻ ബിനോയ് മേച്ചേരിൽ സ്വാഗതം ആശംസിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ 50 പേർ പങ്കെടുത്തു.